ഒരു പെരുന്നാള്‍ രാവിന്റെ ഓര്‍മ്മയ്ക്ക്
https://www.facebook.com/photo.php?fbid=475396702480025&set=a.424957580857271.104596.100000290984359&type=3&theater
വര്‍ഷങ്ങള്‍ കഴിഞ്ഞു ..ഓര്‍മ്മകള്‍ തിരഞ്ഞു ഞാന്‍ എന്റെ കൌമാര കാലത്തേക്ക് നടന്നു ...ഇന്ന് അതെ പെരുന്നാള്‍ രാവ്...
ഗള്‍ഫിലേക്ക് വരും മുന്നേ എനിക്കൊരു സ്ഥാപനം ഉണ്ടായിരുന്നു ..ഞാന്‍ ഞാനായതും എന്നെ ഞാന്‍ ആക്കിയതും ആ നല്ല നാട്ടില്‍ നിന്നാണ് ...വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഞാന്‍ തൊഴിലും ചെയിതിരുന്നു ...എന്റെ ചിലവുകള്‍ മാത്രമല്ല എനിക്ക് കിട്ടിയിരുന്നതില്‍ ഒരു വിഹിതം എന്റെ മാതാ പിതാക്കള്‍ക്കും അന്നേ ഞാന്‍ കൊടുത്തു വന്നു ...
പെരുന്നാള്‍ രാവിനു മുന്നേ കടയിലെ എല്ലാ പണികളും തീര്‍ത്തു കൊടുത്തു കിട്ടാവുന്ന കാശെല്ലാം സ്വരൂപിച്ചു ..പണിക്കാര്‍ക്കും പിന്നെ എനിക്ക് വിലസാനുള്ള പൈസയും പോക്കറ്റിലാക്കി ..പെരുന്നാള്‍ വൈകുന്നേരം ഊട്ടിയിലേക്കുള്ള യാത്ര തീരുമാനിച്ചതാണ് ..കൂട്ടുകാരെല്ലാം റെഡി യുമാണ് ..അപ്പോഴാണ് ഒരു പണി വന്നത് ..
“ഒരു മോട്ടോര്‍ നന്നാകണം ഒന്ന് പോയി നോക്കാമോ ..?"
കട പൂട്ടി കുന്നംകുളം പോയി ഡ്രസ്സ് എടുക്കാനുള്ള തയ്യാറെടുപ്പാണ് ..പിന്നെ കുറച്ചു കാശ് കൂടി കിട്ടുന്നതല്ലേ പോകാം ..ഞാന്‍ എന്റെ അന്നത്തെ അവാന്തി ഓട്ടോ എടുത്തു അയാള്‍ പറഞ്ഞ വീട്ടിലേക്കു ..
പഴയ ഓടിട്ട രണ്ടു നില വീട് ..പൊട്ടി പൊളിഞ്ഞ കോലായില്‍ കുപ്പായമിടാതെ ഒരു വയസ്സനും അയാള്‍ക്കരികെ ഒരു തള്ളയും ഇരിക്കുന്നു ..എന്നെ കണ്ടപ്പോള്‍ കൈ നെറ്റിയിലെക്കടുപ്പിച്ചു പിടിച്ചു ..
"ആരാ ..എന്താ ..?"
"ഞാന്‍ ... ..ഇവിടെ മോട്ടോര്‍ നന്നാകണമെന്ന് പറഞ്ഞു ഹമീദ് ക്ക .."
ആ വൃദ്ധന്റെ കണ്ണ് തിളങ്ങി .കൂട്ടത്തില്‍ ആ സാധു സ്ത്രീയുടെയും ..പെരുന്നാളിന്റെ ഒരുക്കങ്ങള്‍ ഒന്ന് ആവീടില്‍ ഞാന്‍ കണ്ടില്ല ...മക്കളെ കേട്ടിച്ചയച്ചത് കൊണ്ടാവാം അവര്‍ ഒറ്റക്കാണ് ആ വീട്ടിലെന്നു തോന്നുന്നു ..അദ്ദേഹം കൈ മുട്ടില്‍ ഭാരം കൊടുത്തു മെല്ലെ എഴുനേറ്റു ..മോട്ടോര്‍ പുര ലക്ഷ്യമാക്കി എന്നെയും കൊണ്ട് നടന്നു .. എന്റെ ആദ്യ നോട്ടത്തില്‍ തന്നെ മനസ്സിലാക്കി ഇത് കത്തിപോയി എന്നത് ..പിന്നെയും ഒന്ന് കൂടി ചെക്കിംഗ് നടത്തി.... വന്നതല്ലേ ..!!
"ഇക്കാ ഇത് കത്തീക്ക്നു ..അത് റീ വൈണ്ടിംഗ് ചെയ്യേണ്ടി വരും "
പാവം അയാള്‍ ഞെഞ്ചില്‍ കൈ വെച്ച് കുറച്ചു നേരം എന്നെ നോക്കി പിന്നെ രോമാങ്ങളില്ലാത്ത തലയില്‍ തടവി ..കണ്ണുകള്‍ ഇറുക്കിയടച്ചു ..അതോ കണ്ണ് നീര്‍ തുടച്ചതാണോ ...?
"മോനെ ഇത് നന്നാകാന്‍ എന്ത് ചെലവ് വരും ?"
"ഇക്ക സാധനത്തിനു തന്നെ അറുനൂറ്റി അമ്പതു രൂപയോളം ആവും ..പിന്നെ ഞങ്ങടെ പണിക്കൂലിയും ..പണിക്കൂലി സാരമില്ല ഞാന്‍ കുറച്ചു തരാം ..പക്ഷെ ..?"
"അപ്പൊ ഈ പെരുന്നാളിനും നല്ലപോലെ ഒന്ന് കുളിക്കാന്‍ ആവില്ല അല്ലെ ...ഇത് ശരിയാക്കാന്‍ എത്ര നാളെടുക്കും മോനെ ?"
അയാളുടെ ദൈന്യത എന്നെ വേദനിപ്പിച്ചു ...
"ഇക്കാ ഇങ്ങള് വിഷമിക്കേണ്ട എന്റെ കടയില്‍ ചെറിയ ഒരു മോട്ടോര്‍ ഉണ്ട് ഇത് ശരിയാവുന്നത് വരെ ഞാന്‍ ഇങ്ങള്‍ക്ക് അത് വച്ച് തരാം "
അപ്പോള്‍ ഞാന്‍ കണ്ട ആ മുഖഭാവം ഇന്നും എനിക്ക് പറഞ്ഞറിയിക്കാന്‍ ആവില്ല ..അയാളൊരു സന്തോഷ ശ്വാസം വിട്ടു ...ഞാന്‍ കൂടെ ഉണ്ടായിരുന്ന പയ്യനോട് കടയില്‍ പോയി മോട്ടോര്‍ പൈപ്പ് എന്നെ സാധനങ്ങള്‍ എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു ..സന്തോഷം കൊണ്ടാവാം അയാളൊരു ചായ എനിക്ക് ഓഫര്‍ ചെയിതു .
"നിക്ക് ..ഓനോട് ഒരു ചായ കുടിച്ചിട്ട് പോയി എടുത്താ മതി എന്ന് പറയു "
സത്യത്തില്‍ ചായ എന്റെ വീക്കാണ് അന്നും ഇന്നും , അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
"ബീവാതൂ ..ഈറ്റിങ്ങക്ക് ഇച്ചിരെ ചായ ഉണ്ടാക്കിക്കെ "
വടക്കേ കോലായിലെ പടിയിറങ്ങി ആ വൃദ്ധ അയാളെ നോക്കി നിന്നു...ഒന്നും മിണ്ടാത്തത് കൊണ്ട് അയാള്‍ തല കൊണ്ട് ആണ്ഗ്യം കാണിച്ചു ..എന്തെ ..എന്ന ഭാവം..!! .
"അദ്ദേഹം തന്നെ തിരുത്തി ..അതേയ് ചായ പൊടി തീര്‍ന്നത് ...ഇന്നലെ എന്നോട് പറഞ്ഞിരുന്നു ..ഞാനത് മറന്നു ..പിന്നെ വേടിക്കാന്‍ കടയില്‍ പോകാന്‍ ആരാ ..മാത്രോല്ല കടയില്‍ പോകാണെങ്കില്‍ കാശും കൊടുക്കണല്ലോ ..ഇരുപത്തി ഏഴാം രാവിനു മക്കള്‍ ആരെങ്കിലും എന്തേലും തരൂന്ന് കരുതി ..അതും കണ്ടീല ...പിന്നെ അടക്ക വിക്കാന്‍ ഇതിമ്മേല്‍ ഒന്നും ആയിട്ടും ഇല്ല ..കുറച്ചു കായി ഞാന്‍ ഓനോട് തരാന്‍ പറഞ്ഞിട്ടുണ്ട് ..പെരുന്നാള് കഴിഞ്ഞാ തരാന്ന് പറഞ്ഞിട്ടുണ്ട് ..മോന്‍ പേടിക്കണ്ട ..അന്റെ കായി ഞാന്‍ അപ്പോള്‍ തരാ... ട്ടാ”
അടുത്ത വീട്ടിന്നാ ഇന്ന് കാലത്ത് ഇച്ചിരെ ചായപൊടീം പഞ്ചാരേം വാങ്ങി ഇക്ക് ച്ചിരെ ചായ ണ്ടാക്കി തന്നത് ..എപ്പളും വാങ്ങാന്‍ പോയാല്‍ എരപ്പല്ലേ .!!."
"ഇക്ക അത് സാരല്ല്യ ..ഇങ്ങള് നിര്‍ബന്ധിച്ചത് കൊണ്ടാ ..ഇക്ക് ചായ ഇപ്പോള്‍ വേണ്ട ...’ “എല്ലാ... പെരുന്നാള്‍ ആയിട്ട് സാധനങ്ങള്‍ ഒക്കെ വാങ്ങ്യാ ..?"
അയാള്‍ മുഖം താഴ്ത്തി ..ആ കുഴിഞ്ഞ കണ്ണുകളില്‍ നിന്നും ചുളിഞ്ഞ മുഖത്തിലൂടെ കണ്ണ് നീര്‍ ഒഴുകി ..എന്റെ നെഞ്ചു പിടഞ്ഞു..
"ഈ വീട്ടില്‍ പലപ്പോഴും ഇങ്ങനയാ മോനെ ..ഞങ്ങക്ക് അത് ഷീലാ ..പക്ഷെ ഇവിടെ ഞങ്ങള്‍ടെ കൂടെ ഒരു പാവം കുട്ടിയും ഉണ്ട് ..അതിന്റെ കാര്യത്തിലാ എനിക്ക് വിഷമം ..ഒന്നും ഇല്ലേലും ഒന്നും മിണ്ടാതെ ..പാവം ..പറയാന്‍ പാടില്ല ഇതൊന്നും ആരോടും പറയാതിരുന്നാല്‍ ഇങ്ങനെ പട്ടിണിയും ഈ വീട് കണ്ടാ പറയോ ഈ വീട്ടിലെ അന്തി പട്ടിണി ..?”
“ഇന്ടായിരുന്നു ഒരു കാലത്ത് കൊല്ലത്തോട് കൊല്ലം തിന്നാനുള്ള നെല്ലും മറ്റും ഇപ്പൊ ഒക്കെ പോയി "
കടയില്‍ പോകാന്‍ നിന്ന പയ്യനോട് ഞാന്‍ സ്വകാര്യത്തില്‍ പറഞ്ഞു ..
'എടാ ..ഇയ്യൊരു കാര്യം ചെയ്യ് ..ഒരു പത്തു കിലോ അരിയും കുറച്ചു പഞ്ചസാരയും ചായപ്പൊടിയും പരിപ്പും ആവശ്യം വേണ്ട സാധനങ്ങളും വാങ്ങി വരണം..... ആരോടും പറയണ്ട എവിടെക്കാണെന്നും ആര്‍ക്കാനെന്നും..."
അവന്‍ പോയി വേഗം വന്നു ..സാധനങ്ങള്‍ ഞാന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പോയി ..പക്ഷെ അയാള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല..
"മോനെ അന്നോട് ഞാന്‍ അറിയാതെ പറഞ്ഞു പോയതാ ..എന്നാലും ഇരന്നു ശീലമില്ല ..അത് കൊണ്ട് മോന്‍ ഇത് അവിടെ തന്നെ കൊണ്ട് കൊടുത്തേക്കൂ .."
അത് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു ..നെഞ്ച് പിടക്കുന്നത് ഞാന്‍ കണ്ടു
"ഞാന്‍ ഇങ്ങളെ വേദനിപ്പിച്ചോ ..ഇക്കാ എന്നോട് ക്ഷമിക്കണം ..ഇത് തരുന്നത് ഇങ്ങടെ മോനായിരുന്നെങ്കിലോ ..ഇത് ദാനമല്ല ..ഒരു മകന്റെ കടമയാണ് ..നാളെ എന്റെ ഉപ്പാകാന് ഈ അവസ്ഥ വന്നെകില്‍ ആ ഉപ്പാനെ സഹായിക്കാന്‍ ഇത് പോലെ ഒരു മകന്‍ ഉണ്ടാകും ..ഇങ്ങള് ഇത് വാങ്ങി അകത്തു വെക്കീന്‍ ..ഇങ്ങക്ക് കായിണ്ടാവുംപോള്‍ ഇക്ക് തന്നോളീന്‍.."
വിറയാര്‍ന്ന കൈകളാല്‍ അത് വാങ്ങി അകത്തേക്ക് പോകുമ്പോള്‍ വെള്ളതട്ടമിട്ട ആ ഉമ്മുമ്മ കണ്ണില്‍ നിന്നും പൊഴിഞ്ഞ കണ്ണ്നീര്‍ മുത്തുകള്‍ തട്ടം കൊണ്ട് തടവുന്നത് ഞാന്‍ കണ്ടു ..ഉമ്മൂമാക്ക് പിന്നില്‍ സന്തോഷം നിറഞ്ഞ മുഖവുമായി ആ പെണ്‍കുട്ടിയും ...
"ഇക്കാ ഇക്ക് ഇപ്പോള്‍ ഒരു ചായ വേണം ..കട്ടന്‍ ചായ ..."ഞങ്ങള്‍ കടയില്‍ നിന്നും കൊണ്ട് വന്ന മോട്ടോര്‍ വെച്ച് കൊടുത്തു ..ചായ കുടിച്ചു പോകാന്‍ ഇറങ്ങുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനീര്‍ പൊഴിക്കുന്ന ആ ഉപ്പൂപ്പ എന്നെ വിളിച്ചു ..
"മോനെ ..അന്നേ ഞാന്‍ അങ്ങിനെ വിളിക്കട്ടെ ..ഈ പെരുന്നാളിന് വയറു നിറയെഭക്ഷണം കഴിക്കാന്‍ അന്നേ ഇങ്ങോട്ട് പറഞ്ഞയച്ചത് പടചോനാണ് ..ആ പടച്ചോന്‍ മോനെ ഒരിക്കലും ദരിദ്രനാക്കൂലാ .. ഇന്റെ കുട്ടി ഈ ദുനിയാവിലും നാളെ മഹ്ഷരയിലും അല്ലാഹു ഉയര്‍ന്ന സ്ഥാനം തരും തീര്‍ച്ച .."
ആ മനസ്സറിഞ്ഞ പ്രാര്‍ഥനയിലും ആ വയസ്സന്റെ സന്തോഷത്തിലും അക്കൊല്ലത്തെ എന്റെ പെരുന്നാള്‍ ഇന്ന് വരെ ഉണ്ടാകാത്ത സന്തോഷം ഞാനറിഞ്ഞു ..
(പ്രിയരേ.... വീടുകള്‍ നോക്കി ആളുകളെ വിലയിരുത്തരുത് ...പട്ടിണിക്കാരാനെങ്കിലും കൈ നീട്ടാന്‍ അഭിമാനം സമ്മതിക്കാത്ത സാധാരണക്കാരായ ഒരു പാട് പേര്‍ നമുക്കിടയില്‍ ഉണ്ടാവും ..നിത്യ ജീവിതത്തില്‍ നിങ്ങളും ഒരു നേരത്തെ ഭക്ഷണം അവര്‍ക്ക് എത്തിക്കുക ..അല്ലാഹു നിങ്ങളെയും എന്നെയും വിജയിപ്പിക്കുമാര്‍ ആകട്ടെ ആമീന്‍ )

No comments:
Post a Comment