സ്കൂള്‍ ഇന്ന് തുറക്കും..!!
സ്കൂള്‍ ഇന്ന് തുറക്കും...കുഞ്ഞിപ്പ കൊണ്ടുവന്ന കുടയും ചിത്രങ്ങളുള്ള പെന്‍സിലും മാറി മറിയുന്ന പൂമ്പാറ്റകളുടെ ചിത്രമടങ്ങിയ സ്കൈലും എല്ലാം കൂടെ സ്കൂളില്‍ പോകുമ്പോള്‍ കൊണ്ടുപോണം, അത്തറിന്റെ മണം കൂട്ടുകാര്‍ എന്റെ കുപ്പായത്തിലേക്ക് അവരുടെ മുഖം അടുപ്പിച്ചു പറയും .."ഹും എന്തൊരു നല്ല മണം ..!!"
ഒന്നും ഉണ്ടായില്ല ,
കുഞ്ഞിപ്പ വന്നു
സ്കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോഴും കരുതി ചിലപ്പോള്‍ എന്നെ മാടി വിളിക്കോ ?
"മോനെ ഇവടെ വാ .......
" ഇല്ല വിളിക്കില്ല ..അയല്‍പക്കത്തുള്ള എല്ലാര്ക്കും ഇപ്പറഞ്ഞതെല്ലാം കിട്ടി ,സ്വന്തം സഹോദരമക്കള്‍ ഇത്ര അന്യരോ ?
ഉപ്പയും അനിയനും തമ്മില്‍ എന്തേലും പിണക്കം ഉണ്ടങ്കില്‍ ഞങ്ങളെന്തു പിഴച്ചു ?
കുഞ്ഞിപ്പാടെ ഓരോ വരവും ഉത്സവമാക്കുന്നത് അയല്‍ വാസികളാണ് , ഞങ്ങളെന്നും അന്യര്‍ .
എനിക്ക് ഗള്‍ഫില്‍ പോകണമെന്ന ആഗ്രഹം ....അതോ പകരം വീട്ടാനുള്ള പകയോ ..അറിയില്ല ഉത്തരവാദി കുഞ്ഞിപ്പ തന്നെ ,
റമദാന്‍ അവസാനത്തില്‍ നാട്ടിലേക്ക് സാകതിന്റെ പൈസ അയക്കുമ്പോള്‍ ഒരിക്കല്‍ ഉപ്പ പറഞ്ഞു .
."അയില്‍ക്കൂടെ(അയക്കുന്ന പൈസയോടൊപ്പം ) ഒരു ആയിരം ഉറുപ്പിക കൂടെ വെക്കണം ",
" ആര്‍ക്കാ ഉപ്പാ "?
"അന്‍റെ കുഞ്ഞിപ്പാക്ക് കൊടുക്കാനാ ..ഒന്റെ (അവന്റെ ) അവസ്ഥ
വളരെ മോശാ മോനെ"
"വേണ്ട ആര്‍ക്കു കൊടുത്താലും ആ മനുഷ്യന് കൊടുക്കാന്‍ ഞാന്‍ അഞ്ചു പൈസ അയക്കൂലാ ..അപ്പുട്ടിടീന്‍ താമൂന്റീം മക്കളെ കയ്യില്‍ കുഞ്ഞിപ്പ കൊടുത്ത പേനകള്‍ ഇന്നും എന്റെ ഉറക്കം കെടുത്തുന്നവയാണ്.. ആ എന്നോടാണോ ഉപ്പാ ഇങ്ങള്‍ ഈ പറയുന്നത്..?"
(ഗള്‍ഫില്‍ നിന്നും തിരികെ വന്ന കുഞ്ഞിപ്പ ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി തിന്നും ജാഡ കാട്ടിയും തീര്‍ത്തു ,പണമില്ലതായപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായി ..പക്ഷെ ഉപ്പാക്ക് സഹോദരനാനല്ലോ)
ഉപ്പാ എനിക്കെഴുതി..
' മോനെ തരാത്തവനെ കൊടുത്തു പകരം വീട്ടു.. അപ്പോഴെ കൊടുക്കാത്തതിന്റെ വേദന അവനും അറിയൂ.....ഇപ്പോള്‍ നിങ്ങടെ സഹായം അവനു കൊടുക്ക് "
ആ പാവമുപ്പാടെ മനസ്സിന്‍റെ മുന്നില്‍ അദ്ധേഹത്തിന്റെ സഹോദര സ്നേഹത്തിനു മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നതോടപ്പം ഞാനെന്റ്റെ പ്രതികാരം മാറ്റിയെഴുതി ...സഹായിക്കാത്തവന് സഹായിച്ചു പ്രതികാരം വീട്ടുക അവര്‍ക്ക് രണ്ടുപേര്‍ക്കും അള്ളാഹു കബര്‍ വിശാലമാക്കി കൊടുക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
അബ്ദുൽ കാതർ അറക്കൽ

No comments:
Post a Comment