Friday 26 August 2016

ബസ്സ്റ്റാറ്റിന് പിറകിലെ  മീൻ ചന്തയിലേക്ക് പോകും വഴിയാണ്  മോഹൻ കാഴ്ച  കണ്ടത് .തന്റെ കൂട്ടുകാരൻ  അലി  അവിടെ ഇടവഴിയിൽ നിന്ന് കൊണ്ട്  കയ്യിൽ സിറിഞ്ചു  കുത്തി കയറ്റുന്നു
ഈശ്വരാ.. ഇവനിതെപ്പോ തുടങ്ങി ...ഇന്ന്  ഗ്രാമങ്ങളിൽ  പലയിടത്തും കുട്ടികൾ പോലും മയക്കു മരുന്നിനു അടിമയായി കൊണ്ടിരിക്കുന്നു  എന്നറിയാൻ കഴിഞ്ഞു .പക്ഷെ  ഇവൻ... ?
മോഹൻ   അലി കാണാതെ  അവിടെ തന്നെ നിന്ന് വീക്ഷിച്ചു
ഇടവഴിയിലെ കൽത്തൂണിലിരുന്നു  അവൻ കൈ കുടയുന്നു ..കയ്യിലുള്ള സിറിഞ്ചു  കുപ്പയിലേക്കു വലിച്ചെറിഞ്ഞു ..കൂടുതൽ നേരം നോക്കി നിൽക്കാൻ മോഹനന് ആയില്ല .അവൻ അലി ഇരുന്നിടത്തേക്കു നടന്നു
"ഡാ ..എന്താടാ ഇത് ...നീ ഇതിപ്പോ തുടങ്ങി  ..?"
അലി ക്ഷീണ ഭാവത്തോടെ ചോദ്യ രൂപേണ  മോഹനനെ നോക്കി ...പിന്നെ പുഞ്ചിരിക്കാൻ ശ്രമിച്ചു ..വേദന നിറഞ്ഞ പുഞ്ചിരി
" അത് കുറച്ചായി മോഹനാ ...എന്താ ചെയ്യുക ...എല്ലാമെന്റെ വിധി തന്നെ "
"ഈശ്വരാ ..ഞാനെന്താ കേള്ക്കുന്നെ ...നിന്റെ  കൂട്ടുകാരനായതിൽ അഭിമാനമായിരുന്നു എനിക്ക് ..പക്ഷെ ..ഇപ്പോൾ ..!!"
"ഇപ്പൊ എന്ത് പറ്റിയെടാ ..?"
"നീയും   ഹറാംപിറപ്പിനു  അടിമപ്പെട്ടുവല്ലോ  അലീ .."
"ഹഹഹ ...ശരിയാ ..ഞാൻ മാത്രമല്ല ..ഞമ്മടെ നാട്ടിലെ  ലക്ഷങ്ങളെ അടിമപ്പെടുത്തി  കൊണ്ടിരിക്കയല്ലേ  മഹാ വ്യാധി "
"വ്യാധിയോ ... ?"
"അതെ ...വ്യാധി തന്നെ ..."
" മയക്കു മരുന്ന് കുത്തി വെക്കലാണോ വ്യാധി ..?"
"ങേ ..മയക്കു മരുന്നോ  ..ആര് കുത്തി വെച്ചു..?"
"അപ്പൊ ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതെന്താ അലീ ..നീ ഇവിടെ എന്ത് ചെയ്യുകയായിരുന്നു ..?"
"എന്റെ  മോഹനാ ...നീ കണ്ടത് ശരി തന്നെ പക്ഷെ അത് മയക്കു മരുന്നല്ല ..പഹയാ .. അത് എന്റെ  മരുന്നാ ഇൻസുലിൻ ..."
"ഹയ്യോ ദൈവമേ ... ക്ഷമിക്കണേ  അലീ ..കുറച്ചു നേരത്തേക്കെങ്കിലും  ഞാൻ നിന്നെ  മോശമായി സംശയിച്ചു ..."
" സാരമില്ല മോഹനാ ...എനിക്ക് പെട്ടെന്ന് തല കറങ്ങി ...അതാ   വഴിയിലിരുന്നു മരുന്ന് കുത്തിക്കേറ്റേണ്ടി വന്നത്  ..ഇതെങ്ങാനും വല്ല മാധ്യമങ്ങളും കണ്ടിരുന്നെകിൽ  അവരിപ്പോൾ  ലൈവ് ആയി കൊടുത്തേനെ ..വഴി വക്കിലെ  മയക്കു മരുന്നുപയോഗം  പട്ടാപ്പകലും .."
"അലീ   മരുന്നൊക്കെ കുത്തിക്കേറ്റിയാൽ നിന്റെ  കിഡ്നിയൊക്കെ അടിച്ചു പോകില്ലേ പഹയാ ?"
"ഇല്ലെങ്കിൽ ഞാൻ തന്നെ അടിച്ചു പോകില്ലേ മോഹനാ ..?"
"പ്രമേഹം പൂർണ്ണമായി ചികിൽസിച്ചു ബേദമാവുമോ എന്ന കാര്യം സംശയാ.. പക്ഷെ ..മരുന്നില്ലാതെ ഭക്ഷണ ക്രമത്തിലൂടെ  നിയന്ത്രിക്കാൻ പല മാർഗ്ഗവും ഉണ്ട് "
"ആര് പറഞ്ഞു ..നിന്നോട് വിഡ്ഡിത്തം ..?"
"അനുഭവസ്ഥർ  ...പിന്നെ  നിനക്കും മരുന്നിനോടൊപ്പം തന്നെ പരീക്ഷിച്ചു നോക്കാം ..മെല്ലെ  മെല്ലെ മരുന്നുകളോട് വിടപറയാം.."
"അല്ല  നിനക്കിതാരാ  പറഞ്ഞു തന്നത് ..?"
"അതൊക്കെ ഉണ്ട് ..ഇതെല്ലാം നാട്ടു വൈദ്യമാ .പണ്ട് കാലത്തു മ്മടെ  അമ്മൂമ്മമാരും അപ്പൂപ്പന്മാരും  ഉപയോഗിച്ചിരുന്ന പ്രകൃതിയുടെ  വരദാനം ..ഇന്ന് മണ്മറഞ്ഞു കൊണ്ടിരിക്കുന്ന അറിവുകൾ "
"എന്നാ  ഇന്ന് തന്നെ തുടങ്ങിയാലോ "
"അതൊക്കെ ശരിയാക്കാം ..എന്തായാലും ഇന്ന് വേണ്ട ..നാളെ നീ പോയി ആദ്യം നിന്റെ ഇപ്പോഴത്തെ  പ്രമേഹ അവസ്ഥ  ഒന്ന് അറിയൂ ..അതിനു ശേഷം നമുക്ക് മരുന്ന് തുടങ്ങാം ..എന്താ ?"
അലിയെയും കൂട്ടി  മായിൻ വൈദ്യരുടെ കടയിൽ ചെന്നു..
"വൈദ്യരെ ...ലേശം മരുന്ന് വേണം .."
"എന്ത് മരുന്നാ  മോഹനാ ..വേണ്ടേ "
"ഏകനായകം .. കറുവപ്പട്ട ..സിലോൺ തന്നെ ആയിക്കോട്ടെ ,പിന്നെ ഉണക്ക നെല്ലിക്ക  ,നല്ല മഞ്ഞൾ .പിന്നെ ഞെരിഞ്ഞിലും "
"എത്രയാ വേണ്ടത് ..?"
"എല്ലാം കാല്കിലോ വെച്ചു പോരട്ടെ .."
"നീയെന്താ പഹയാ മരുന്ന് കമ്പനി തുടങ്ങാൻ പോകാണോ..?"
"ഇതൊരു  പാവം അമ്മൂമ്മ വൈദ്യമാ  വൈദ്യരെ .. പഹയനൊരു  പ്രമേഹത്തിനുള്ള  മരുന്ന് കൂട്ടാ.."
 "അല്ലാ  മോഹനാ ..നീ നാട്ടു വൈദ്യമൊക്കെ പഠിച്ചു എന്റെ കഞ്ഞികുടി മുട്ടിക്കൊ ...?"
"അതെങ്ങനാ   ഇങ്ങളെ കഞ്ഞി കുടി ഞമ്മള് മുടിക്ക്യാ.. ഇതുങ്ങടെ  ഉപ്പ  എന്റെ അച്ഛന് പണ്ട് പറഞ്ഞു കൊടുത്ത   മരുന്നല്ലേ.. മരുന്ന് തുടങ്ങിയെ പിന്നെ  അച്ഛന്  പ്രമേഹത്തിനു  മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ല  ...പിന്നെ  വയസ്സായി മരിക്കുവോളം  അച്ഛന് വേറെ അസുഖമൊന്നും ഉണ്ടായിരുന്നില്ല ..അതിങ്ങക്കും അറിയാലോ ..?"
അപ്പോഴാണ് പുറകിൽ നിൽക്കുന്ന കൂട്ടുകാരൻ അലിയെ വൈദ്യർ കണ്ടത് ..
"ഇതാരാ മോഹനാ ..?'
"ഇതാണ് എന്റെ രോഗി ..ന്റെ കൂട്ടുകാരനാ..പേര് അലി "
"എടൊ..കാര്യം ഇവൻ പറഞ്ഞു തന്ന മരുന്നൊക്കെ  നിന്റെ അസുഖം മാറ്റും ..പക്ഷെ നീ ഭക്ഷണ ക്രമമൊക്കെ  ഒന്ന് ശ്രദ്ധിക്കണം  ട്ടാ .."
"ആയിക്കോട്ടെ  ..വൈദ്യരെ ..., പിന്നെ വൈദ്യരെ  ഒരു കാര്യം ചോദിക്കട്ടെ .."
"ചോദിക്കൂ .."
"യ്ക്ക്  ശോധന  കുറവാ ..രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാ  ഉണ്ടാവുക ..അത് തന്നെ വല്യ ബുദ്ധിമുട്ടിയാ ..അയ്നും കൂടി    മരുന്ന് ...?"
"അതിനെന്താ ..പ്രമേഹ രോഗികളിൽ പലർക്കും ഉണ്ടാവുന്ന വല്യ ഒരു പ്രശ്നം തന്നെയാ ..  ശോധന കുറവ് ...മോഹനാ ..എന്റെ അറിവിൽ ഇതും കൂടി ചേർത്തെഴുതിക്കോ ..നാളെ എന്റെ മക്കൾ വന്നു ഇത് പോലെ എന്റെ മോനോട് പറയും ..ഇങ്ങടെ ഉപ്പ മായീന്  വൈദ്യർ പറഞ്ഞു തന്ന മരുന്നാ  എന്ന് "
മൂവരും ചിരിച്ചു ...
"അതെന്താ  അത് പറയീൻ"
"കോട്ടവും ,ഞെരിഞ്ഞിലും ,നന്നാരി എന്നിവ തുല്യമായെടുത്തു  പൊടിച്ചു  രാത്രി ഉറങ്ങും മുന്നേ ഒരു ടീസ്പൂൺ എടുത്തു  തിളപ്പിച്ചാറിയ ഇളം ചൂട് വെള്ളത്തിൽ കലക്കി കുടിക്കുക ..പിന്നെ സംഗതി ഉഷാർ ..."
'അല്ല വൈദ്യരെ ...ഇത്  കുടിച്ചാ... പ്രശ്നോന്നും ഇല്ലല്ലോ ?"
"ഇല്ല ..ചിലർക്ക് വയർ നന്നായി അഴഞ്ഞു പോകും അത് കാര്യമാക്കേണ്ട .."
"മറ്റേ മരുന്നിന്റെ   കഴിക്കുന്ന കണക്കു ...?"
"അത്  മോഹനന് അറിയാലോ അല്ലെ ..?"
"അറിയാം എന്നാലും നിങ്ങളെന്നെ  പറഞ്ഞാ അവനു കൂടുതൽ വിശ്വാസം വരും "
"എങ്കിൽ കേട്ടോളൂ  അലീ ... ഇത് കഴിക്കും മുന്നേ  നിന്റെ ഇപ്പോഴത്തെ  പ്രമേഹത്തിന്റെ അളവ്  അറിയുക ..പറ്റുമെങ്കിൽ ഒന്നോ രണ്ടോ ലാബിന്റെ  ടെസ്റ്റ് ചെയ്തോ...ഒരു ഉറപ്പിനാ ...
ശേഷം  മരുന്നുകൾ നന്നായി പൊടിച്ചു തിളപ്പിച്ചാറിയ ഇളം ചൂടുവെള്ളത്തിൽ നന്നായി ചേർത്തു   ഭക്ഷണത്തിനു ഒരു മണിക്കൂർ മുന്നേ  ദിവസം മൂന്നു നേരം കഴിക്കുക    ..ഇത് രണ്ടു ആഴ്ച തുടരുക .

രണ്ടു ആഴ്ച ആയാൽ  ഒന്ന് കൂടെ  ലാബ് ടെസ്റ്റ് നടത്തുക  ..അപ്പോൾ നിനക്ക് അദ്ഭുതകരമായ മാറ്റം കാണാം ..അന്ന് മുതൽ മൂന്നു നേരമെന്നത്  രണ്ടു നേരമാക്കുക ..
ഒരു മാസമാവുമ്പോഴേക്ക്  രക്തത്തിൽ   പഞ്ചസാരയുടെ   കുറഞ്ഞു നോർമൽ  ആയികൊണ്ടിരിക്കും ..അതായത്  അപ്പോഴും  ലാബ് ടെസ്റ്റ് നടത്തി  നിന്നെ കാണിക്കുന്ന ഡോക്ട്ടർ ആരാണോ അദ്ധേഹത്തിന്റെ  അഭിപ്രായം ആരാഞ്ഞതിനു ശേഷം  മാത്രമേ  ഇൻസുലിൻ  അല്ലെങ്കിൽ മരുന്നിന്റെ അളവ് കുറക്കാവൂ ..
ഒരു മാസം കഴിഞ്ഞു രണ്ടു നേരമെന്നത്  ഒരു നേരമാക്കി  കുറക്കുക ..പഞ്ചസാരയുടെ അളവ് കുറഞ്ഞാലും  ഡോക്റ്ററുടെ നിർദ്ദേശമില്ലാതെ  അവർ പറയുന്ന മരുന്നുകൾ നിരുത്തരുത് .
പ്രമേഹം ഒരിക്കൽ വന്നാൽ  അത്  മറ്റു രോഗങ്ങളെ പോലെ  പൂർണ്ണമായ  സൗഖ്യം  കിട്ടുക വളരെ പ്രയാസമാണ് .എന്നാൽ മരുന്നില്ലാതെ  ഭക്ഷണക്രമത്തിലൂടെയും  വ്യായാമങ്ങളിലൂടെയും  പിന്നെ നിയന്ത്രിക്കാം ..അതാ മോഹന്റെ അച്ഛന്   പ്രമേഹം പിന്നെ  ഉണ്ടായില്ല  എന്ന് പറഞ്ഞത് ..നല്ലോണം അദ്ധ്വാനിക്കുന്ന മനുഷ്യനായിരുന്നു  അദ്ദേഹം "
"സന്തോഷം വൈദ്യരെ ...അങ്ങേക്ക്  ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ "
"നിങ്ങടെ പ്രാർത്ഥനയല്ലേ  ഞങ്ങടെ സന്തോഷം ..അങ്ങിനെയാവട്ടെ